കിളിമാനൂരിൽ വീട്ടുമുറ്റത്തെ കിണറിന് സമീപത്ത് വച്ച് പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കാരേറ്റ് പേടികുളം സ്വദേശി സുധർമ്മ (75) യാണ് മരിച്ചത്
രാവിലെ കിണറിന് സമീപം വച്ച് പാമ്പ് കടിയേറ്റ വീട്ടമ്മ നിലവിളിച്ചതോടെ വീട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും കുഴഞ്ഞുവീണു
ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല
വലതുകാലിനാണ് കടിയേറ്റത്.
കടിച്ച പാമ്പ് ഏത് ഇനമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

