ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം. ഉധംപൂർ ജില്ലയിലെ രാംനഗർ മേഖലയിൽ രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരുമായി ഉധംപൂരിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. പോലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പതിനഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും , പലരുടെയും നില ഗുരുതരമാണെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു
