തൃശ്ശൂർ വാടാനപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
എടവള്ളി സ്വദേശി ജിസ്തി 29 ആണ് മരിച്ചത്
ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം
വാടാനപ്പള്ളിയിൽ നിന്നും ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എടവള്ളിയിൽ നിന്നും അഞ്ചാംകല്ല് വഴി വാടാനപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

