നോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ സന്ദർശിക്കാൻ പോയ സിപിഎം സംഘത്തെ പൊലീസ് തടഞ്ഞു

insight kerala

ഡൽഹി ഉത്തർപ്രദേശ് അതിർത്തിയായ
നോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ സന്ദർശിക്കുന്നതിനായി പോയ സിപിഎം സംഘത്തെ പൊലീസ് തടഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി, എംഎ ബേബി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ അമ്രറാം എംപി, ആർ അരുൺകുമാർ, കേരളത്തിൽ നിന്നുള്ള എംപിമാരായ വി ശിവദാസൻ, എ എ റഹീം എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പോലീസ് തടഞ്ഞതിനെ തുടർന്ന് നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് നേതാക്കളെ നോയിഡയിലെ ഗൗതം ബുദ്ധ നഗർ പൊലീസ് ക്യാമ്പിലേക്ക് മാറ്റി. മേഖലയിൽ നിലവിൽ നേതാക്കളുടെ സന്ദർശനം അനുവദിക്കാൻ ആകില്ല എന്നാണ് പോലീസിന്റെ നിലപാട്

Share This Article