എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരത്തിൽ; പ്ലസ് ടു ഫലം മെയ് 25ന്

insight kerala

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് മൂന്നാം വാരവും ഹയർ സെക്കന്‍ഡറി ഫലം മെയ് 25-നും
പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ മെയ് 2 വരെ 72 കേന്ദ്രങ്ങളിലായി നടക്കും. ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം 89 ക്യാമ്പുകളിലായി ഏപ്രിൽ 16 മുതൽ ആരംഭിക്കും.
യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ യുഎഇയിലെ ഏഴ് കേന്ദ്രങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി. എസ്എസ്എൽസി വിദ്യാർഥികളുടേത് മോഡൽ പരീക്ഷ, പാദവാർഷിക പരീക്ഷകൾ എന്നിവയുടെ മാർക്കിന്റെ അടിസ്ഥാനത്തിലും ഹയർ സെക്കൻ്ററി വിദ്യാർത്ഥികളുടെ ഒന്നാംവർഷ തിയറി പരീക്ഷ മാർക്കിന്റെ അടിസ്ഥാനത്തിലും ഫലം നൽകും. ഇത് തൃപ്തരല്ലാത്തവർക്ക് മെയ് അവസാനം സേ പരീക്ഷ എഴുതാൻ അവസരം നൽകും. നിരന്തര മൂല്യനിർണയ സ്കോറുകൾ സ്കൂൾ ബോർഡുകളിൽ പ്രസിദ്ധീകരിക്കണം. പരാതി പരിഹരിക്കാൻ വിവിധതരത്തിൽ സമിതികൾ രൂപീകരിക്കും. അവധി ക്ലാസുകൾ പാടില്ലെന്നും സ്കൂൾ ഫിറ്റ്നസ് ഉറപ്പാക്കുന്ന നടപടികൾ മെയ് മാസത്തിൽ പൂർത്തിയാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Share This Article