ഡൽഹിയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം, നിര്‍ത്തിയിട്ട ആകാശ എയർ വിമാനത്തിന്റെ ചിറകിലിടിക്കുകയായിരുന്നു. അപകടത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്ക് ഇല്ലെന്നും, അന്വേഷണം ആരംഭിച്ചതായും എയർപോർട്ട് അതോറിറ്റി അറിയിച്ചു. സ്പൈസ് ജെറ്റ് B737-700 എന്ന വിമാനവും, ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന ആകാശ QP 1406 വിമാനവുമാണ് കൂട്ടിയിടിച്ചത്. ഇരു വിമാനങ്ങളുടെയും ചിറകുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
