രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്; രാഹുൽ ഗാന്ധിയേയും ഖാർഗെയേയും കാണും

insight kerala

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ രൂക്ഷമായ കലഹത്തിലേക്ക് മാറുമ്പോൾ രമേശ് ചെന്നിത്തല ഡൽഹിയിലേക്ക് പോകുന്നു. നാളെയാണ് ചെന്നിത്തലയുടെ ഡൽഹി യാത്ര. രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയേയും കാണും.

കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി കെ സുധാകരൻ പോസ്റ്റിടുകയും പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ കെസി പക്ഷവും വിഡി സതീശൻ പക്ഷവും തമ്മിലടി തുടരുകയാണ്. ചർച്ചകളും തമ്മിലടിയും തുടരുമ്പോൾ മുതിർന്ന നേതാക്കൾ കടുത്ത അതൃപ്തിയിലാണ്.

ചെന്നിത്തല – സതീശൻ എന്ന രീതിയിൽ ആയിരുന്നു ഇത്രയും നാൾ മുഖ്യമന്ത്രി ചർച്ചകൾ നടന്നതെങ്കിൽ ഇപ്പോൾ കെസി – വിഡി എന്ന തലത്തിലേക്ക് ചർച്ചകൾ മാറുകയാണ്. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ഡൽഹിയിലേക്ക് പോകുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article