കെസി വേണുഗോപാലിനെ പുകഴ്ത്തിയുള്ള കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കോൺഗ്രസിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് .കോൺഗ്രസിൻ്റെ നെടുംതൂണായ കെസി വേണുഗോപാലിനെ ദേശീയ നേതൃത്വത്തിന് നഷ്ടപ്പെടില്ല. ഇതിന് ആവശ്യമായ കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾ ചെയ്തിട്ടുണ്ട്. മേയ് 4 വരെ സ്വപ്നം കാണാൻ അവർക്ക് അവകാശം ഉണ്ട്. കഴിഞ്ഞ തവണ നടത്തിയ പൊറാട്ട് നാടകം ആവർത്തിക്കുന്നു.
കെ സുധാകരന് ചില കാരണങ്ങളിൽ കണക്ക് തീർക്കാൻ ഉണ്ട്. അതുകൊണ്ടാണ് അദ്ദേഹം കളം നിറഞ്ഞ് ആടുന്നത്. കെസി വേണുഗോപാലിന് ആവാമെങ്കിൽ കെ സുധാകരനും ആകാമെന്ന് അനുയായികളെ കൊണ്ട് പറയിക്കാൻ ഉള്ള നീക്കം. കോൺഗ്രസിന് താങ്ങും തണലുമായി കെസി വേണുഗോപാൽ ഡൽഹിയിൽ പ്രവർത്തിക്കണമെന്നും ജോൺ ബ്രിട്ടാസ് പരിഹസിച്ചു
മുഖ്യമന്ത്രി തർക്കം; കോൺഗ്രസിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്
