കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ അതൃപ്തിയോടെ കെപിസിസി നേതൃത്വം

insight kerala

കോൺഗ്രസിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചയിൽ
അതൃപ്തി പരസ്യമാക്കി കെപിസിസി പ്രസിഡൻ്റ്. മുഖ്യമന്ത്രിയുടെ പേരുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്ക് സമയമായിട്ടില്ല എന്നും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കോൺഗ്രസിന് വ്യക്തമായ നടപടിക്രമം ഉണ്ടെന്നും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാൻഡ് ഒരു തീരുമാനം പറയും. സോഷ്യൽ മീഡിയ ഫേക്ക് അക്കൗണ്ടുകളിലൂടെയാണ് ചില പേരുകൾ ഉയരുന്നത്. പലർക്കും പല അഭിപ്രായങ്ങളും ഉണ്ടാകും. അഭിപ്രായമുണ്ടെങ്കിൽ പറയാം. പക്ഷേ അത് പറയേണ്ട വേദിയിൽ പറയണം. പേരുകൾ പറയേണ്ട സമയമായിട്ടില്ല. അസമയത്താണ് പേരുകൾ പറയുന്നത്. മാധ്യമങ്ങളിലൂടെയും , സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ല നിലപാട് വ്യക്തമാകേണ്ടതന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

Share This Article