കോഴിക്കോട് മൂഴിക്കലില്‍ 16 കാരിയേയും
20 കാരനേയും മരിച്ച നിലയില്‍ കണ്ടെത്തി.
നസ്രീന, അദിനാൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തെന്ന് പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പരിശോധന നടക്കുകയാണെന്നും മരിച്ച നിലയില്‍ കണ്ടെത്തിയവർ ബന്ധുക്കള്‍ ആണെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.
പെണ്‍കുട്ടിയുടെ വീടിൻ്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

