കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് മലയാളി വിദ്യാർത്ഥി മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

AnilKumar BalaKrishnan

എറണാകുളം സ്വദേശിയായ നിയമ വിദ്യാർഥിയാണ് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി കോർപറേഷൻ പാലാരിവട്ടം സ്വേദേശി ജെബിൻ ജോസിൻ്റെ ഏക മകൻ ജുവൻ ജോസാണ് (19) മരിച്ചത്. കൊൽക്കത്തയിലെ നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസിലെ (എൻ.യു.ജെ.എസ്) ഒന്നാം വർഷ എൽ.എൽ.ബി വിദ്യാർഥിയാണ്.

പ്ലസ്ടു പാസായ ജുവൻ ക്ലാറ്റ് പ്രവേശന പരീക്ഷ എഴുതി പ്രവേശനം കിട്ടിയതിനെത്തുടർന്ന് ഏതാനും മാസം മുമ്പാണ് കൊൽക്കത്തയിലേക്ക് പോയത്.

എല്ലാ ദിവസവും വീട്ടിലേക്ക്​ വിളിക്കുന്ന ജുവൻ ഞായറാഴ്ച രാത്രി ഏഴരക്കും വിളിച്ചിരുന്നതായും തിങ്കളാഴ്ച പുലർച്ചെ അഞ്ചരക്ക്​ കൂട്ടുകാരുമായി സംസാരിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. രാവിലെ ആറരയോടെ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ്​ വീട്ടുകാർക്ക്​ ലഭിച്ച വിവരം. പിതാവ്​ ജെബിനും അടുത്ത ബന്ധുക്കളും കൊൽക്കത്തയിലേക്ക്​ പുറപ്പെട്ടിട്ടുണ്ട്​. പഠനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും വളരെ സാമർഥ്യം പുലർത്തിയിരുന്ന ജുവൻ, എൻ.യു.ജെ.എസിൽ പ്രവേശനം ലഭിച്ചതിൽ ഏറെ സന്തോഷവാനായിരുന്നുവെന്ന്​ ബന്ധുക്കൾ പറയുന്നു. 

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article