വോട്ടെടുപ്പിന്റെ ദിനത്തിലും 100 സീറ്റുകൾ എന്നതിൽ ആവർത്തിച്ച് പ്രഖ്യാപനം നടത്തുകയാണ് യുഡിഎഫ് നേതാക്കൾ. രാവിലെതന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറവൂരിലെ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. നൂറിലധികം സീറ്റുമായി യുഡിഎഫ് ഭരണം തിരിച്ചു പിടിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വോട്ട് രേഖപ്പെടുത്തിയ ശേഷം നൂറിലധികം സീറ്റുകൾ നേടുമെന്ന പ്രഖ്യാപനം ആവർത്തിച്ചു. യു ഡി എഫ് തരംഗം, 100 ലധികം സീറ്റ് നേടും. തദ്ദേശ തിരഞ്ഞെടുപ്പിലെ തരംഗം ആവർത്തിക്കുമെന്നും തനിക്ക് പേരാവൂരിൽ ശുഭപ്രതീക്ഷ എന്നും സണ്ണി ജോസഫ് ആവർത്തിച്ചു. മൂ ന്ന് പ്രാവശ്യം ജയിച്ചു,, നാലാമതും ജയിക്കും. സർവ്വേകളിൽ താൻ തോൽക്കും എന്ന് കണ്ടു. എന്നാൽ ജനങ്ങളെ സർവ്വേ തനിക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു.
.
.
.
.
.
.

