പാലക്കാട് : വോട്ടിന് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ പോലീസ് കേസെടുത്തു. ബിജെപി സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രൻ കണ്ണാടി പഞ്ചായത്തിൽ വയോധികയ്ക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കോഴിക്കോട് സൗത്ത് പോലീസാണ് കേസെടുത്തത്. കണ്ടാൽ അറിയാവുന്ന എൻഡിഎ പ്രതിനിധിക്കെതിരെയാണ് കേസ്. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് എഫ്ഐആർ .
സംഭവം നടന്ന ഉടൻ തന്നെ ജില്ലാ കളക്ടറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടിയിരുന്നു. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് ശേഷം നടപടി എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്.
