പെരുമാറ്റച്ചട്ടം ലംഘിച്ചു; അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കതിരെ കേസ്

AnilKumar BalaKrishnan

അടൂർ നിയോജക മണ്ഡലത്തിൽ നിശബ്ദ പ്രചാരണത്തിനിടെ നാടകീയ സംഭവങ്ങൾ. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സി.വി. ശാന്തകുമാറിനെതിരെ അപകീർത്തികരമായ നോട്ടീസ് വിതരണം ചെയ്തെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത സിപിഐ പ്രവർത്തകരെ സിപിഐ നേതാക്കളെത്തി സ്റ്റേഷനിൽ നിന്നും വിളിച്ചുകൊണ്ടുപോയി. ഇതിന് പിന്നാലെ ആർഡിഒ ഓഫീസ് ഉപരോധിച്ച യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.

Share This Article