വാഹനപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച എസ്. കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുന്ന കുമരകം സ്വദേശിയായ 35കാരനിലാണ് ഹൃദയം മിടിക്കുക.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 2.15-ഓടെ ഹെലികോപ്റ്ററിൽ പുറപ്പെട്ട ഹൃദയം 2.55-ന് കോട്ടയം പോലീസ് ഗ്രൗണ്ടിൽ എത്തിക്കുകയും അവിടെനിന്ന് റോഡ് മാർഗം മിനിറ്റുകൾക്കുള്ളിൽ (3.04-ന്) ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കുകയും ചെയ്തു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ്അവയവ കൈമാറ്റ നടപടികൾ ഏകോപിപ്പിച്ചത്. ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്ററിലാണ് ഹൃദയം കോട്ടയത്തേക്ക് കൊണ്ടുപോയത്.
തിരുവനന്തപുരം ആനയറ ഒരുവാതിൽ കോട്ടയിൽ മൂഹക്കാട് വീട്ടിലെ എസ്. കൃഷ്ണലാലിന്റെ (33) ഹൃദയം ഉൾപ്പടെയുള്ള ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്ക, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലേയും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലേയും രണ്ട് നേത്ര പടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഒഫ്ത്താൽ മോളോജിയിലെയും രോഗികൾക്കുമാണ് നല്‍കിയത്.
വെൽഡിങ് തൊഴിലാളിയായിരുന്ന കൃഷ്ണലാൽ ഏപ്രിൽ ഒന്നിന് രാത്രി ഒൻപത് മണിയോടെ സൈക്കിളിൽ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ ഒരുവാതിൽ കോട്ട എസ് വളവിൽ വെച്ച് കാർ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കൃഷ്ണലാലിനെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ നാലിന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു . തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു
ക

