സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവ ദാനം

insight kerala

തിരുവനന്തപുരം
ആനയറ സ്വദേശിയായ കൃഷ്ണലാലിന്റെ 5 അവയവങ്ങൾ ദാനം ചെയ്യും.
കൃഷ്ണലാലിന്റെ ഹൃദയവുമായി എയർ ആംബുലൻസ് കോട്ടയത്തേക്ക് പോകും.
കിംസിൽ നിന്ന് റോഡ് മാർഗ്ഗം ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അവയവം എത്തിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് കോട്ടയം പോലീസ് ഗ്രൗണ്ടിൽ എയർ ആംബുലൻസിൽ ഹൃദയമെത്തിക്കും. അവിടെനിന്ന് റോഡ് മാർഗ്ഗം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും. രണ്ടു വ‍ൃക്കകളും കരളും കണ്ണും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൈമാറും.
33കാരനായ കൃഷ്ണലാലിന് ഏപ്രിൽ ഒന്നിന് സൈക്കിളിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

Share This Article