“പുന്നപ്ര വയലാർ സമരകാലത്ത് തെങ്ങിൽ കയറി നടന്നവർ ഇന്ന് വല്ല്യ സ്വാതന്ത്ര്യ സമരസേനാനിയായി നടക്കുന്നു” ; പിണറായിയ്ക്കെതിരേ ജി.സുധാകരൻ

insight kerala

സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് പൊതുയോഗത്തിൽ സുധാകരൻ പരിഹസിച്ചത്. പുന്നപ്ര വയലാർ സമരകാലത്ത് തെങ്ങിൽ കയറി നടന്നവർ ഇന്ന് വല്ല്യ സ്വാതന്ത്ര്യ സമരസേനാനിയായി നടക്കുന്നു. എനിക്ക് ചരിത്ര ബോധം ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 75 വയസ്സ് കഴിഞ്ഞവരെ ഇറച്ചിക്കടയിൽ കെട്ടി തൂക്കണം എന്ന് പറഞ്ഞവരാണ് ചരിത്രം പഠിക്കേണ്ടത്
പിണറായിക്ക് വയസായില്ലേ. പിണറായി തനിക്ക് എതിരായ കുറ്റപത്രമാണ് എനിക്കെതിരെ ഉയർത്തുന്നത്. പിണറായിക്ക് കോടതി മാറിപ്പോയി. താൻ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ല
ഉറച്ച പ്രതലത്തിലാണ് ഇപ്പോഴും ഇരിക്കുന്നത്.
അതിനുള്ള അടവും തന്ത്രവും അറിയാമെന്നും സുധാകരൻ പറഞ്ഞു.

Share This Article