മംഗലപുരത്ത് വയോധികയെ കത്തി കാട്ടി ബലാത്സംഗം ചെയ്തു

insight kerala

തിരുവനന്തപുരം:
മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടുകൂടി ആയിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരിയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു എന്നാണ് പരാതി.സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം പൊലീസ് 65കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെപ്പറ്റി സൂചന കിട്ടിയതായി മംഗലപുരം പൊലീസ് അറിയിച്ചു. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Share This Article