പിണക്കം മറന്ന് ആന്റണി രാജു; സുധീർ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി

insight kerala

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമനയ്ക്കായി പ്രചാരണത്തിന് ഇറങ്ങി ആന്റണി രാജു. വഞ്ചിയൂർ മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു.

സുധീർ കരമനയുടെ പ്രചാരണ പരിപാടികൾക്ക് സിറ്റിങ് എംഎൽഎ പങ്കെടുക്കാതിരുന്നത് ചർച്ചയായിരുന്നു. സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയാണ് വിട്ടു നിന്നതിനു പിന്നിലെന്നാണ് നിഗമനം. അതേസമയം, മത്സരിക്കുന്നതിന് കോടതി അയോഗ്യനാക്കിയ താൻ വോട്ട് ചോദിക്കുന്നത് ധാർമികമല്ലാത്തതുകൊണ്ടാണ് പ്രചാരണത്തിനിറങ്ങാത്തതെന്ന് ആന്റണി രാജു വിശദീകരണം നൽകിയിരുന്നു.

തൊണ്ടി മുതൽ തിരിമറിക്കേസിൽ തന്നെ കുറ്റ വിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു കോടതിയെ സമീപിച്ചിരുന്നെങ്കിലും ശിക്ഷ മരവിപ്പിക്കാൻ സാധിക്കില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനായത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article