പെട്രോൾ , ഡീസൽ വില വർധിപ്പിച്ചു

insight kerala

ഡൽഹി : പെട്രോളിനും ഡീസലിനും വിലകൂട്ടി. സ്വകാര്യ കമ്പനിയായ നയാരയാണ് വില വർദ്ധിപ്പിച്ചത്. പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. മറ്റു കമ്പനികൾ നിലവിൽ വില കൂട്ടിയിട്ടില്ല. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനുനേരെ നടത്തുന്ന ആക്രമണത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് വിലവർധനക്ക് കാരണം.

മാർച്ച് ഏഴിന് രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപയാണ് വർധിച്ചത്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 115 രൂപ കൂട്ടി. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറുകൾക്ക് കേരളത്തിൽ 922 രൂപയാണ് വില

ഗാർഹിക സിലിണ്ടറുകൾക്ക് ചെന്നൈയിൽ 868.50 രൂപക്ക് പകരം 912.50 രൂപയാകും. ഡൽഹിയിൽ ഇത് 853 രൂപയിൽനിന്ന് 913 രൂപയായി. മുംബൈയിൽ 852.50 രൂപയിൽനിന്ന് 912.50 രൂപയായി ഉയരും. കൊൽക്കത്തയിൽ 879 രൂപക്കു പകരം ഇനി 930 രൂപ നൽകണം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില കേരളത്തിൽ 1890 രൂപയായി. ഡൽഹിയിൽ ഇത് 1768.50 രൂപയിൽനിന്ന് 1883 രൂപയായാണ് വർധിച്ചത്. മുംബൈയിൽ 1720.50ൽനിന്ന് 1835 ആയും കൊൽക്കത്തയിൽ 1875.50ക്കുപകരം 1990 ആയും ഉയർന്നു.

Share This Article