കോന്നി എംഎൽഎ കെ യു ജെനീഷ്കുമാറിനെ പൊതുവേദിയിൽ പരസ്യമായി പിന്തുണച്ച് ശിവഗിരി ട്രസ്റ്റ് ബോർഡ് അംഗം ഗുരുപ്രസാദ് സ്വാമികൾ.

AnilKumar BalaKrishnan


പത്തനംതിട്ട : ജെനീഷ് കുമാർ കോന്നിക്കാരുടെ എംഎൽഎയായി വീണ്ടും തിരഞ്ഞെടുക്കപ്പെടും. അതിനുള്ള അനുഗ്രഹം ഗുരു നൽകുമെന്നും,
ജെനീഷ് ജനപ്രതിനിധികൾക്ക് മാതൃകയെന്നും ഗുരുപ്രസാദ് സ്വാമികൾ.
ഗുരുധർമ്മ പ്രചരണ സഭ കോന്നിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് സ്വാമി ജെനീഷ് കുമാറിനു പിന്തുണ അറിയിച്ചത്.
ശവഗിരി മഠം നിർദ്ദേശിച്ച അടൂർ പ്രകാശിനെയും കെ സുധാകരനെയും ഒഴിവാക്കിയാൽ കോൺഗ്രസിന് പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് രാവിലെ പത്തനംതിട്ട ഡിസിസി ഓഫീസിന്റെ വാതിലിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കോന്നിയിൽ ശിവഗിരി ട്രസ്റ്റ് ബോർഡ് അംഗം എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന കെ യു ജനീഷ് കുമാറിനെ പിന്തുണച്ച് രംഗത്തെത്തിയത്.

Share This Article