നെടുമങ്ങാട് – ആര്യനാട് ബൈക്കുകൾ
കൂട്ടിയിടിച്ച് മൂന്ന് മരണം. നെടുമങ്ങാട് – ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ഹോസ്പിറ്റലിൽ സമീപം രാത്രി 10.45 ഓടെയായിരുന്നു അപകടം.
അമിത വേഗത്തിൽ എത്തിയ ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേ മൂന്നുപേരും മരിച്ചിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയിലും ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ , ബിനോയ് , രാജേഷ് എന്നിവരാണ് മരിച്ചത്
ഇതിൽ ശ്രീലാൽ കാപ്പാ കേസിലെ പ്രതിയാണ്.
തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു മരണം
