“അങ്ങനെ ട്രംപിനെ മാത്രം വെറുതെ വിടില്ല, ചെയ്തതിനുള്ള കൂലി കിട്ടിയിരിക്കും”; മുന്നറിയിപ്പുമായി ഇറാന്‍ സുരക്ഷാ തലവന്‍

AnilKumar BalaKrishnan

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇറാന്‍ സുരക്ഷാ തലവന്‍ അലി ലാരിജാനി. തങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് പ്രതികാരം വീട്ടുമെന്നും ലാരിജാനി ഞായറാഴ്ച പറഞ്ഞു.

“ഞങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് പ്രതികാരം ചോദിച്ചുകൊണ്ടിരിക്കും. ട്രംപ് അതിന് വലിയ വില കൊടുക്കേണ്ടി വരും. ഉറപ്പായും കൊടുക്കുക തന്നെ ചെയ്യും,” ഖമനേയിയുടെ അടുത്ത അനുയായി കൂടിയായ ലാരിജാനി എക്‌സില്‍ കുറിച്ചു.

ട്രംപിനെ മാത്രം അങ്ങനെ വെറുതെവിടില്ല. ചെയ്തതിനുള്ള കൂലി അദ്ദേഹത്തിന് കിട്ടുക തന്നെ ചെയ്യും. ഞങ്ങളുടെ നേതാവിനെ ട്രംപ് കൊലപ്പെടുത്തി. ആയിരക്കണക്കിന് ഇറാന്‍ ജനതയെ രക്തസാക്ഷികളാക്കി. ഇതൊരു ചെറിയ കാര്യമല്ലെന്നും ലാരിജാനി പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article