പത്തനംതിട്ടയിൽ അമ്മയ്ക്കും കുട്ടികൾക്കും നേരെ ലഹരി മരുന്ന് സംഘത്തിന്റെ ആക്രമണം

insight kerala

അമ്മയ്ക്കും കുട്ടികൾക്കും നേരെ ലഹരി മരുന്ന് സംഘത്തിന്റെ ആക്രമണം. പത്തനംതിട്ട പറക്കോട് സ്വദേശികളായ സലീന, മക്കളായ ഫൈസൽ, അഫ്സൽ എന്നിവർക്കാണ് അതിക്രൂര മർദ്ദനമേറ്റത്.
തിങ്കളാഴ്ച്ച രാത്രി ഒമ്പതരയോടെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയ അക്രമികൾ
കുട്ടികളുടെ ശരീരമാസകലം ചെയിൻ സോക്കറ്റും ബൈക്ക് ചെയിനും ഉപയോഗിച്ച് മർദ്ദിച്ചു
ഒപ്പം വീടും വീട്ട് ഉപകരണങ്ങളും അടിച്ചുതകർത്തു.
ലഹരി വില്പന കേസിലെ പ്രതിയുടെ നേതൃത്വത്തിലാണ് അതിക്രമം നടത്തിയത്.
പ്രതികളായ സാബിർ, അർഷിത്, ശ്രേയസ് എന്നിവർക്ക് വേണ്ടി പോലിസ് അന്വേഷണം ഊർജ്ജിതമാക്കി.

Share This Article