ഇരവിപുരത്തെ സ്ഥാനാർത്ഥിയെ ചൊല്ലി യുഡിഎഫിൽ ഭിന്നത. ഇരവിപുരത്തെ ആർഎസ്പി സ്ഥാനാർത്ഥിക്ക് വിജയസാധ്യത ഇല്ലെന്ന് കോൺഗ്രസ്. അനുകൂല രാഷ്ട്രീയ സാഹചര്യം മുതലാക്കാൻ കഴിയുന്ന സ്ഥാനാർഥി വേണമായിരുന്നു. ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കത്ത് നൽകി. ബ്ലോക്ക്, മണ്ഡലം പ്രസിഡന്റ്മാർ, പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ, കൗൺസിലർമാർ ഉൾപ്പടെ ഉള്ളവർ ഒപ്പിട്ട കത്താണ് നൽകിയത് .തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയ സ്ഥാനാർഥിയെ തങ്ങൾക്ക് വേണ്ടെന്ന് കോൺഗ്രസ്. കാർത്തിക് പ്രേമചന്ദ്രൻ സ്ഥാനാർത്ഥിയായെങ്കിൽ വിജയസാധ്യത ഉണ്ടായിരുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കിൽ പരസ്യ പ്രതിഷേധം നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ. ഇരവിപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു മുൻതൂക്കം.
