തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന പോക്സോ കേസിൽ പ്രതികരണവുമായി മുൻ ഡിജിപിയും നിലവിലെ കൗൺസിലറുമായ ആർ ശ്രീലേഖ. പോക്സോ കേസ് രജിസ്റ്റർ ചെയ്തെന്ന് വാർത്തയാണ് കണ്ടത്. മുപ്പത്തിമൂന്നര വർഷം താൻ പോലീസ് ഉദ്യോഗസ്ഥയായിരുന്നു. പോക്സോ വകുപ്പ് ഇറങ്ങിയപ്പോൾ സന്തോഷിച്ച വ്യക്തിയാണ് താൻ. കുട്ടികളെയും സ്ത്രീകളെയും ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് താൻ.
2021 ൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി എന്നതാണ് പരാതി. അന്ന് രജിസ്റ്റർ ചെയ്ത FIR ൽ മൈനർ ആയിരുന്നു. പക്ഷേ അന്വേഷിച്ചപ്പോൾ 20 വയസിന് അടുത്ത് പ്രായമുണ്ടായിരുന്നു. ചെറിയ കുട്ടി ആയതിനാലാവാം അങ്ങനെയുണ്ടായത് പോക്സോ കേസ് നിൽക്കില്ലെന്നും രാഷ്ട്രീയത്തിൽ കയറിയത് മുതൽ വ്യക്തി അധിക്ഷേപം നടത്തുന്നുവെന്നും ആർ ശ്രീലേഖ ആരോപിച്ചു. ആ കേസിലെ പെൺകുട്ടി പ്രായപൂർത്തിയായത് ആണ്. ചെറിയ കുട്ടിയായതു കൊണ്ടായിരിക്കും അങ്ങനെയൊരു പൊതു ധാരണ വന്നത്. അത് പോലീസിനു അന്വേഷിച്ചാൽ മനസ്സിലാകും.
നിയമസഭാ തിരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിൽ ഇങ്ങനെയൊരു കേസ് കുത്തിപ്പൊക്കിയത് ആണെന്നാണ് കരുതുന്നത്. അറിഞ്ഞുകൊണ്ട് പെൺകുട്ടിക്കൊ കുടുംബത്തിനോ ദോഷകരമാകുന്ന ഒന്നും ചെയ്തിട്ടില്ല. ആരെയും മാനസികമായി വിഷമം തോന്നേണ്ട ആവശ്യമില്ല. പരാതിക്ക് പിന്നിൽ ലക്ഷ്യങ്ങളുണ്ട്. കുട്ടിയുടെ വീട്ടുകാരോ ബന്ധുക്കളോ പരാതി നൽകിയിട്ടില്ല. പോലീസ് അന്വേഷിക്കട്ടെ. എപ്പോഴും താൻ ഇരകളുടെ കൂടെയാണ്. വകുപ്പുകൾ നിൽക്കില്ല. പേര് വെളിപ്പെടുത്തിയത് 2022 ലാണ്. IPC ഇട്ട് വേണം കേസെടുക്കാൻ.
പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. പലകാര്യങ്ങളും തന്റെ യൂട്യൂബ് ചാനലിൽ നിന്നും മാറ്റിയിട്ടുണ്ട്. ഇലക്ഷൻ സമയത്ത് തന്നെ പല വീഡിയോകളും മാറ്റിയിട്ടുണ്ട്. പോലീസിൽ നിന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പോലീസ് നടപടി എടുക്കട്ടെ. ഇതൊരു രാഷ്ട്രീയ ലക്ഷ്യം വച്ചു തന്നെ ആയിരിക്കണം അല്ലോ. 2022 ലെ ഒരു വീഡിയോയ്ക്ക് അന്ന് ആരും കേസിനു പോയില്ല. അത് ഇന്ന് വരുന്നുവെങ്കിൽ രാഷ്ട്രീയപ്രേരിതം ആയിരിക്കും. വ്യക്തി മരണപ്പെട്ട ശേഷം പേര് പുറത്തു പറയുന്നത് ആർക്കും ഒരു വിഷമം തോന്നേണ്ട കാര്യമില്ല. സംഭവം നടന്നിട്ട് നിരവധി വർഷങ്ങളായി. പോലീസ് അന്വേഷിച്ചിട്ട് അവർക്ക് തെളിവ് എന്തെങ്കിലും ലഭിക്കുമെങ്കിൽ ലഭിക്കട്ടെ.
വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് സാധ്യത തോന്നിയതുകൊണ്ട് ആവാം പരാതി ഉയർന്നത്

