കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണ ജോർജ്ജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കഴുത്തിനേറ്റ പരുക്കിന്റെ വേദനയിൽ മാറ്റമില്ല. രക്തസമ്മർദ്ദം സാധാരണ നിലയിലാണെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.ന്യൂറോ സർജ്ജൻ അടങ്ങുന്ന വിദഗ്ധ സംഘമാണ് ചികിത്സയുടെ മേൽനോട്ടം വഹിക്കുന്നത്.അതേസമയം,
ഇന്നലെ രാത്രിയിലും, പുലർച്ചെയും കണ്ണൂരിൽ വിവിധയിടങ്ങളിൽ അക്രമുണ്ടായി.കൊളശ്ശേരിയിൽ കോൺഗ്രസ് ഓഫിസിന് മുന്നിൽ റീത്ത് വെച്ചു,
കല്ലിൽ താഴെയിലെ പാറാൽ മണ്ഡലം കമ്മിറ്റി ഓഫിസിന് തീയിട്ടു.പട്ടാരിയിലും,മാത്തിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമമുണ്ടായി. സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. മന്ത്രിക്കെതിരെയുള്ള ആക്രമണ പരാതിയിൽ അറസ്റ്റിലായ അഞ്ച് കെഎസ്യു പ്രവർത്തകരെ റിമാൻഡ് ചെയ്തു.
മന്ത്രിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ്,യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും, കണ്ണൂർ ടൗൺ, പെരിങ്ങോം പൊലീസ്, വധ ശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്
ആരോഗ്യമന്ത്രി ചികിത്സയിൽ തുടരുന്നു; അറസ്റ്റിലായ അഞ്ച് കെ എസ് യു പ്രവർത്തകർ റിമാൻഡിൽ
