കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് തെറിപ്പിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

insight kerala

കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് തെറിപ്പിച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ എസ് ഐ എൻ. പി സന്തോഷാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ പുലർച്ചെ കലൂർ ശാസ്താ റോഡിൽ നടന്ന വാഹന പരിശോധനക്കിടെ ആയിരുന്നു സംഭവം. രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ സന്തോഷിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കാലിനു ചതവും കൈക്ക് പരിക്കും ഉണ്ട്. സംഭവത്തിൽ പ്രതികളായ രണ്ട് പേരെ കൊല്ലത്ത് നിന്നും പിടികൂടി.

Share This Article