കരുവന്നൂർ സഹകരണ ബാങ്കിൽ ഇന്ന് നിർണായക തെരഞ്ഞെടുപ്പ്; പത്തു വർഷത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് സിപിഎമ്മും ബിജെപിയും തമ്മിൽ

insight kerala

തൃശൂർ : കോടികളുടെ സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് വിവാദത്തിലായ തൃശൂർ , കരുവന്നൂർ സഹകരണ ബാങ്കിൽ ഇന്ന് തെരഞ്ഞെടുപ്പ്. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻ കീഴിലായിരുന്ന ബാങ്കിൽ 10 വർഷത്തെ ഇടവേളക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് നേരത്തെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നുമെന്ന് പ്രഖ്യാപിച്ചതോടെ സിപിഎമ്മും ബിജെപിയും തമ്മിൽ നേരിട്ടാണ് മത്സരം.

30000 വോട്ടർമാരുള്ള ബാങ്കിൽ 11 സീറ്റുകളിലേക്കാണ് മത്സരം. നേരത്തെ രണ്ട് സീറ്റുകളിലേക്ക് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കരുവന്നൂർ ഡി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ്. ഫലം വൈകിട്ടോടെ അറിയാനാകും. കാലങ്ങളായി സി.പി.എം. ഭരിച്ചിരുന്ന ബാങ്കിൽ സഹകരണവകുപ്പ് –  ക്രൈംബ്രാഞ്ച് – സിബിഐ അന്വേഷണങ്ങളിൽ കോടികളുടെ തട്ടിപ്പ് കണ്ടെത്തുന്നത്.ഇതിന് പിന്നാലെ
2020 മുതൽ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻ കീഴിലായിരുന്ന ബാങ്കിൽ 10 വർഷത്തെ ഇടവേളക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ബാങ്കിലെ പുതിയ ഭരണസമിതിയെ കണ്ടെത്തി വിഷയം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

Share This Article