ആരോഗ്യ മേഖലയിൽ തുടരുന്ന പ്രതിസന്ധി മന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ്. ഗേറ്റിനു മുന്നിൽ ഉപരോധം തീർത്ത പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മന്ത്രി എന്ന നിലയിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തെന്ന് വീണ ജോർജ് പറഞ്ഞു. ഹോട്ടൽ കണ്ടോൺമെന്റ് എ സി പി യോട് കമ്മീഷണർ വിശദീകരണം ചോദിച്ചു. അതേസമയം പ്രതിഷേധവുമായി ഇടത് നേതാക്കളും രംഗത്ത് എത്തി
പത്തനംതിട്ടയിലും മന്ത്രി വീണാജോർജിന് എതിരെ യൂ ഡി എഫിന്‍റെ പ്രതിഷേധം. എൽ .ഡി .എഫ്- യൂ. ഡി .എഫ് പ്രവത്തകർ തമ്മിൽ വാക്കേറ്റവും കൂക്കുവിളിയും ഉണ്ടായി. മന്ത്രിയുടെ മണ്ഡലത്തിലെ വിവിധ പദ്തികൾ ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഭാഗമായുള്ള സ്വാഗത സഘം രൂപീകരണ യോഗത്തിലാണ് പ്രതിഷേധമുണ്ടായത്. പൂർത്തിയാക്കാത്ത പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ അനുവദിക്കില്ല എന്ന് യുഡിഎഫ് പ്രവർത്തകർ ബഹളം വെച്ചു. ഇതോടെ എൽ. ഡി. എഫ് പ്രവർത്തകർ പ്രതിരോധിക്കാൻ മുന്നോട്ട് വന്നു. ഇരു വിഭാഗങ്ങളും സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെട്ടു.
പിന്നീട് സ്വാഗതസംഘം യോഗം പൂർത്തിയാക്കിയ ശേഷമാണ് മന്ത്രി മടങ്ങിയത്.
