കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

insight kerala

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ.അറസ്റ്റിലായത് പുന്നയൂർക്കുളം കടിക്കാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ടി വി വിനോദ്. ആർ ഓ ആർ ശരിയാക്കുന്നതിനും നികുതി അടക്കുന്നതിനും 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു
ഒടുവിൽ രണ്ടരലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരനുമായി ധാരണ ഉണ്ടാക്കി.
അമ്പതിനായിരം രൂപ തുണിയിൽ പൊതിഞ്ഞ് ഓഫീസിലെ ഊണു മേശയിലെ ഫയലിനകത്ത് വയ്ക്കാൻ നിർദ്ദേശിച്ചു.ഫയലിൽ വച്ച പണമാണ് വിജിലൻസ് പിടിച്ചെടുത്തത്. പ്രതി വിജിലൻസ് കസ്റ്റഡിയിൽ.

Share This Article