മങ്കട സദാചാര കൊലക്കേസിൽ അഞ്ചു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

insight kerala

മലപ്പുറം : മങ്കട സദാചാര കൊലക്കേസിൽ
അഞ്ചു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ.
മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത് .

ഒന്നാംപ്രതി ഷറഫുദ്ദീൻ,
രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍ നാലാംപ്രതി
സക്കീര്‍ ഹുസൈൻ,അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവര്‍
കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കൂട്ടിൽ കുന്നശ്ശേരി നസീര്‍ ഹുസൈനെ മര്‍ദിച്ചു കൊന്നു എന്നാണ്കേ സ്. 2016 ജൂൺ 28ന് ആയിരുന്നു കൊലപാതകം. മര്‍ദന ദൃശ്യം
ഒന്നാംപ്രതിയുടെ ഫോണിൽ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങൾ ഡിലീറ്റ് ‘ചെയ്തിരുന്നു എങ്കിലും ഫൊറൻസിക് പരിശോധനയിൽ വീണ്ടെടുത്തത്
കേസിൽ നിര്‍ണായകമായി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article