കെട്ടിട നിർമ്മാണ തൊഴിലാളി ചവിട്ടേറ്റ് മരിച്ചു

insight kerala

പാലാ മുരിക്കുംപുഴയിൽ കെട്ടിട നിർമ്മാണ തൊഴിലാളി ചവിട്ടേറ്റ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഷാജിയാണ് മരിച്ചത്. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന ശ്യം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പാലാ മുരിക്കുംപുഴയിൽ കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിൽ മദ്യലഹരിയിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തിരുവനന്തപുരം സ്വദേശിയായ 45 കാരൻ ഷാജിയാണ് നെഞ്ചിൽ ചവിട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രി 1 മണിയോടെയാണ് സംഭവം.. മദ്യലഹരിയിൽ ഷാജിയും മറ്റൊരു തൊഴിലാളിയായ ശ്യാമും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ശ്യാം ഷാജിയുടെ നെഞ്ചിൽ ചവിട്ടുകയുമായിരുന്നു. ശ്യാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശ്യാംമും ഷാജിയും തമ്മിൽ മുൻപും പലതവണ തർക്കവും വഴക്കും നടന്നിരുന്നു . ഇതിന്റെ തുടർച്ചയാണ് ഇന്നലെ രാത്രിയിലും ഉണ്ടായത്.
ഷാജിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി . ശ്യാമിനും ഷാജിക്കും ഒപ്പം ജോലി ചെയ്തിരുന്ന മറ്റ് തൊഴിലാളികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article