മലപ്പുറം: വാട്ടർ ടാങ്കിനടിയിൽ കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ 38 ആണ് മരിച്ചത്. ഉച്ചക്ക് 3 മണിയോടെയാണ് അപകടം. ഓടിട്ട വീടായതിനാൽ കമ്പി സ്റ്റാൻ്റിൽ ഉയർത്തിയ വാട്ടർ ടാങ്കിനടയിൽ കുളിക്കുക ആയിരുന്നു. സ്റ്റാൻ്റിൻ്റെ കമ്പി ദ്രവിച്ച് പോയതിനാൽ ദേഹത്തേക്ക് മറിഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു
വാട്ടർ ടാങ്കിനടിയിൽ കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് യുവാവിന് ദാരുണാന്ത്യം
