ട്വൻ്റി – 20 ലോകകപ്പിൽ നിന്ന് മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ പുറത്ത്; സിംബാബ്‌വെ സൂപ്പർ എട്ടിൽ

insight kerala

ന്യൂഡൽഹി: സിംബാബ്‌വെ 2026 ടി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ കടന്നു. ഗ്രൂപ്പ് ബിയിൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന സിംബാബ്‌വെ – അയർലൻഡ് മത്സരം മഴമൂലം ടോസിനു പോലും സാധിക്കാതെ ഉപേക്ഷിച്ചതോടെയാണ് സിംബാബ്‌വെ സൂപ്പർ എട്ടിലെത്തിയത്. ഇതോടെ മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയും അയർലൻഡും സൂപ്പർ എട്ട് കാണാതെ പുറത്തായി. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്‌വെയും അയർലൻഡും പോയിന്റുകൾ പങ്കുവെയ്ക്കുകയായിരുന്നു.

മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളുമായി അഞ്ചു പോയന്റോടെയാണ് സിംബാബ്‌വെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. സിംബാബ്‌വെയോടും കഴിഞ്ഞ ദിവസം ശ്രീലങ്കയോടുമേറ്റ തോൽവികളാണ് ഓസീസിന് വിനയായത്. 2009-ന് ശേഷം ആദ്യമായി ഓസ്ട്രേലിയ ഒരു ലോകകപ്പിന്റെ ആദ്യം റൗണ്ടിൽ തന്നെ പുറത്താകുന്നത്.

Share This Article