തിരുവനന്തപുരം: മുൻ മന്ത്രി ആൻ്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ വിധി ഇന്ന്. കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആൻ്റണി രാജു കഴിഞ്ഞ ദിവസമാണ് അപ്പീൽ നൽികയത്.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഇന്ന് നിർണായക വിധി പറയുക. ശിക്ഷ വിധിച്ച മജിസ്ട്രേറ്റ് കോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ആന്‍റണി രാജുവിൻ്റെ വാദം. അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്ന കേസിലാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആൻ്റണി രാജുവിനെ മൂന്നു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. കേസിൽ ഇരുഭാഗത്തിൻ്റെയും വിശദമായ വാദങ്ങൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിൻ്റെ പ്രധാന വാദം. എന്നാൽ ശിക്ഷ നിയമപരമായി നിലനിൽക്കുമെന്ന് പ്രോസിക്യൂഷനും കോടതിയിൽ മറുപടി നൽകിയിട്ടുണ്ട്.

