പാലായിൽ ജോസ് കെ മാണി മത്സരിക്കും; റോഷി അഗസ്റ്റിൻ

insight kerala

പാലാ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ സ്ഥാനാർഥി ജോസ് കെ. മാണിയെന്ന് പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. എന്നാൽ പാർട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണിയുടെ പ്രതികരണം.

ഇത്തവണ മത്സരിക്കുമോ എന്ന് ജോസ് കെ. മാണിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അത് പാർട്ടി തീരുമാനിക്കും എന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി. അതിന് പിന്നാലെയാണ് റോഷി അഗസ്റ്റിൻ ഇടപെട്ട് ജോസ് കെ. മാണിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നത്.

‘പാർട്ടി തീരുമാനിക്കും, ജോസ് കെ. മാണി മത്സരിക്കും. സംശയമെന്താ? ജോസ് കെ. മാണി മത്സരിക്കുന്നതിന് പ്രത്യേകമായിട്ട് ആലോചനയുടെ കാര്യമെന്താ. അതൊക്കെ പാർട്ടിയുടെ തീരുമാനത്തിൽ, സമയത്ത് പുറപ്പെടുവിക്കും. സജ്ജമായിരംഗത്ത് വരും. സജീവമായി നേരിടും. നല്ല വിജയം എല്ലാ മേഖലയിലും ഉണ്ടാകും. പാലായിൽ തന്നെ മത്സരിക്കും’- റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതേസമയം റോഷിയുടെ കൈയിൽ നിന്ന് മൈക്ക് വാങ്ങിയ ജോസ് കെ, മാണി, ആര് മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കും, അതനുസരിച്ച് മുമ്പോട്ട് പോകുമെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പാലാ മണ്ഡലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരുപാട് ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു.

Share This Article