കൊല്ലത്ത് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

insight kerala

കൊല്ലം : ശാസ്താംകോട്ടയിൽ മെത്താഫിറ്റമിനും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. ആൽത്തറമൂട് സ്വദേശി അജ്മൽ ഷാ, ചിറ്റൂമൂല സ്വദേശി, റമീസ്, ബിലാൽ എന്നിവരാണ് എക്സ്സൈസ് സംഘത്തിന്റെ പിടിയിലായത്. മറ്റൊരു പ്രതിയായ അനന്ദു ഓടി രക്ഷപ്പെട്ടു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സ്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 4.926 ഗ്രാം മെത്താഫിറ്റമിൻ, 45 ഗ്രാം കഞ്ചാവ് എന്നിവ പ്രതികളിൽ നിന്ന് കണ്ടെത്തി. ലഹരി വസ്തുക്കൾ ബൈക്കിൽ കടത്തുകയായിരുന്നു പ്രതികൾ. പിടിയിലായ റമീസ് മുൻ കാപ്പ കേസിലെ പ്രതി കൂടിയാണ്. മറ്റു പ്രതികൾക്കെതിരെ നേരത്തെയും ലഹരി കേസുകളുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരി സംഘങ്ങളുമായി ഇവർക്കുള്ള ബന്ധവും പരിശോധിച്ച് വരികയാണ്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ശക്തമാക്കി.

Share This Article