പത്തനംതിട്ട : വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥരെത്തിയപ്പോൾ തലയിലൂടെ പെട്രോൾ ഒഴിച്ച് ഗൃഹനാഥന്റ ഭീഷണി. പത്തനംതിട്ട പെരുനാട് സ്വദേശി അനിൽകുമാറാണ് പെട്രോൾ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.
ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്ഥരാണ് ജപ്തി നടപടികൾക്കായി എത്തിയത്. 13 ലക്ഷം രൂപ വായ്പയാണ് അനിൽകുമാർ ബാങ്കിൽ നിന്നും എടുത്തിരുന്നത്. രണ്ടാം വട്ടമാണ് ബാങ്ക് ജീവനക്കാർ ജപ്തിക്കെത്തിയത്. ഭീഷണിക്ക് പിന്നാലെ
അനിലിനെ അനുനയിപ്പിച്ച ബാങ്ക് ജീവനക്കാർ സമയോജിതമായി ഇടപെട്ട് പെട്രോൾ കഴുകിക്കളഞ്ഞു. പലിശ ഒഴിവാക്കാമെന്നും മുതൽ തുക അടച്ചാൽ മതിയെന്നും ബാങ്ക് ജീവനക്കാർ അറിയിച്ചതായാണ് വിവരം.
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ പെട്രോൾ ഒഴിച്ച് ഗൃഹനാഥന്റ ഭീഷണി
