കൊല്ലം : ശബരിമല സ്വർണ്ണക്കൊളള കേസിൽ തന്ത്രിയുടെ ജാമ്യഹർജിയിൽ
പ്രോസിക്യൂഷൻ വാദം പൂർത്തിയായി. വിധി ഈ മാസം 18 ന്.
ഇരുകേസുകളിലുമായി തന്ത്രി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലാണ് വാദം പൂർത്തിയായത്.
ജാമ്യപേക്ഷയെ പ്രത്യേക അന്വേഷണസംഘം എതിർത്തു.
തന്ത്രിയുടെ കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ വിവരങ്ങൾ SIT കോടതിയിൽ ഹാജരാക്കി. തന്ത്രിയുടെ പേരിൽ 2 കോടി അഞ്ച് ലക്ഷം രൂപയും, ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും ആദായനികുതി വകുപ്പ് അറിയാതെയുള്ള ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപമുള്ളതായി കണ്ടെത്തിയത് SIT കോടതിയെ അറിയിച്ചു. സമാന ഇടപാടുകളെകുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
2024-25 ൽ ഏഴേകാൽ ലക്ഷം രൂപ തന്ത്രി ദേവസ്വം ബോർഡിൽ നിന്ന് കൈപറ്റിയതായി SIT കോടതിയെ അറിയിച്ചു.
അതിനാൽ തന്ത്രി പബ്ലിക് സെർവൻ്റ് എന്നതിനു സമാനമായി അഴിമതിനിരോധനനിയമത്തിൻ്റെ പരിധിയിൽ വരുമെന്നും SIT വാദിച്ചു.
അതേസമയം പ്രോസിക്യൂഷൻ വാദത്തെ പ്രതിഭാഗം എതിർത്തു.
തന്ത്രിയുടെ ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. വിധി ഈ മാസം 18 ന്
