ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയെന്ന് മന്ത്രി പി രാജീവ്‌

insight kerala

കൊച്ചി : ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ കുറേ ശുപാർശകൾ നടപ്പാക്കിയെന്ന് മന്ത്രി പി രാജീവ്‌. ബാക്കിയുള്ളവയും നടപ്പാക്കും. ചില നിർദ്ദേശങ്ങൾ നടപ്പാക്കാൻ നിയമ ഭേദഗതി വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. എന്തെല്ലാം ശുപാർശകൾ നടപ്പാക്കി ഏതെല്ലാം നടപ്പാക്കാൻ കഴിയില്ല എന്നത് വ്യക്തമാക്കി ആക്ഷൻ ടേക്കൺ റിപ്പോർട്ട് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്വർണ്ണ കൊള്ള കേസിൽ SIT അന്വേഷണത്തിൽ കോൺഗ്രസിന് ഭയമുണ്ടെന്നും പി രാജീവ്‌ ആരോപിച്ചു. ശബരിമല സ്വർണ്ണ കൊള്ളകേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിന്നു പിന്നാലെ പ്രതിപക്ഷം നിയമ സഭാ സമ്മേളനം തടസപ്പെടുത്തിയത് എന്തിനെന്നു അറിയില്ല. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സർക്കാർ ഇടപെട്ടിട്ടില്ല . എന്തോ ഒരു ഭയം കോൺഗ്രസിന് വന്നതിനലാകാം നിയമ സഭാ സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് നീങ്ങിയതെന്ന് പി രാജീവ്‌ ആരോപിച്ചു.

Share This Article