കാസർകോട്: പൊതുവിദ്യാഭ്യാസ കലണ്ടറിൽ സാമുദായിക സാഹചര്യങ്ങൾ പരിഗണിക്കണമെന്നും പെരുന്നാൾ ആഘോഷങ്ങൾക്ക് മൂന്നു ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്നും സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം. വിദ്യാഭ്യാസ വകുപ്പും സർക്കാറും ഇടപെടണമെന്ന് ആവശ്യം. ഈദുൽ ഫിത്വർ , ഈദുൽ അദ്ഹ എന്നിവയ്ക്ക് നിലവിൽ നൽകിവരുന്ന അവധി ദിനങ്ങൾ അപര്യാപ്തമെന്നും ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ആഗോളതലത്തിൽ ഈദ് ആഘോഷങ്ങൾക്ക് ദീർഘമായി അവധി നൽകുന്ന മാതൃക പരിഗണിച്ച് കേരളത്തിൽ രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്നു ദിവസത്തെ അവധി പ്രഖ്യാപിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് കാസർകോട് നടക്കുന്ന സമസ്താ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം തടസ്സമാകാത്ത രീതിയിൽ നടത്തുവാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷകളുടെ സമയക്രമം അനിവാര്യം എന്നും ജുമുഅ സമയത്ത് പരീക്ഷ നടത്തുന്നത് വിദ്യാർഥികളോടും വിശ്വാസികളായ അധ്യാപകരോടുള്ള അനീതി എന്നും സമ്മേളന പ്രമേയത്തിൽ പറയുന്നു.
പെരുന്നാൾ ആഘോഷങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി വേണമെന്ന് സമസ്ത
