ബെംഗളൂരു: പ്രമുഖ വ്യവസായിയും കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ഉടമയുമായ സിജെ റോയ്‌യുടെ മൃതദേഹം സംസ്‌കരിച്ചു. സഹോദരൻ്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഉച്ചക്ക് ഒരുമണി വരെ സഹോദരൻ്റെ വീട്ടിൽ പൊതുദർശനത്തിനു വച്ച ശേഷമായിരുന്നു സംസ്‌കാരം.
ജനുവരി 30 നായിരുന്നു വ്യവസായ രംഗത്തെ ഒന്നടങ്കം ഞെട്ടിച്ച റോയിയുടെ ആത്മഹത്യ. ബെംഗളുരുവിലെ അശോക് നഗറിലെ റിച്ച് മോണ്ട് സര്‍ക്കിളിലുള്ള കോര്‍പ്പറേറ്റ് ഓഫിസിനുള്ളില്‍ സ്വയം വെടിവച്ചാണ് റോയി മരിച്ചത്.
വെടിയൊച്ച കേട്ടയുടനെ ജീവനക്കാർ റോയിയുടെ മുറിയിലേയ്‌ക്ക് ഓടിയെത്തിയപ്പോൾ അവിടെ ചോരയിൽ കുളിച്ച് കിടക്കുന്ന റോയിയെയാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം റോയിയുടെ ആത്മഹത്യാക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്‌ഐടി) കർണാടക സർക്കാർ രൂപീകരിച്ചു. റോയിയുടെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായി അന്വേഷണിക്കുന്നതിനാണ് പ്രത്യേക സംഘം രൂപീകരിച്ചതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വർ പറഞ്ഞു.

