സർക്കാർ പറഞ്ഞ വാക്ക് പാലിക്കണമെന്ന് കർദിനാൾ ക്ലിമ്മിസ് ബാവ

insight kerala

ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് എയ്ഡഡ് സ്കൂൾ അധ്യാപകർ സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ചും ധർണയും നടത്തി.
കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കത്തോലിക്ക ബാവ ധർണ്ണ ഉദ്ഘാടനം ചെയ്തു. സർക്കാർ പറഞ്ഞ വാക്കു പിലിക്കണമെന്ന് ക്ലീമിസ് ബാവ ആവശ്യപ്പെട്ടു.

എയ്ഡഡ് സ്ക്കൂൾ മാനേജ്മെന്റ് അധ്യാപകർ സംയുക്തമായാണ് ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാരിനെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് നടയിലേയ്ക്ക് എത്തിയത്. വിഷയത്തിൽ എൻ എസ് എസ് സുപ്രീം കോടതിയിൽ നിന്നും നേടിയ വിധി മറ്റ് മാനേജ്മെന്റുകൾക്കൂടി ബാധകമാക്കി സർക്കാർ ഉത്തരവിറക്കുക, ഭിന്നശേഷി അധിക തസ്തികയിലെ അധ്യാപക നിയമനം അംഗീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കുക, കെ. ടെറ്റ് എല്ലാം വർക്കും നിർബന്ധമാക്കുന്നത് ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് അധ്യാപകർക്കുള്ളത്. അധ്യാപകരുടെ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും മലങ്കര സുറിയാനി സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് ബാവ ഉദ്ഘാടനം ചെയ്തു.
ഇക്കാര്യത്തിൽ സമയബന്ധിതമായി പരിഹാരം കാണുമെന്ന വാക്ക് പാലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം
ഭിന്നശേഷിക്കാരെ ആവശ്യത്തിന് ലഭിക്കുന്നില്ല എന്നത് ശരിയാണെന്നും
കാതോലിക്ക ബാവ തിരുമേനിയുടെ പ്രസ്താവന വസ്തുതകൾക്ക് വിരുദ്ധമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഭിന്നശേഷി സംവരണം സർക്കാർ കൊണ്ടുവന്ന പ്രശ്നമല്ല.
ഹൈക്കോടതിയിലും സുപ്രീംകോടതിയിലും
മാനേജ്മെന്റുകൾ അവരുടെ ഭാഗം വാദിക്കാൻ തയ്യാറായില്ലെന്നും മന്ത്രി വി.ശിവൻകുട്ടി കുറ്റപ്പെടുത്തി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം നീതി ലഭിക്കുന്നതു വരെ സർക്കാരിനെതിരെ സമരം തുടരാനാണ് എയ്ഡഡ് -സ്തകൾ അധ്യാപകരുടെ തീരുമാനം.

Share This Article