തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ ഹൈക്കോടതി (High Court) ഗുരുതരമായ പരാമർശങ്ങൾ നടത്തിയ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് (Travancore Devaswom Board) പ്രസിഡന്റായി പി.എസ്. പ്രശാന്തിന്റെ (P.S. Prashanth) കാലാവധി നീട്ടി നൽകേണ്ടെന്ന് സിപിഎം (CPM) തീരുമാനം.
പുതിയ പ്രസിഡന്റിനെ അടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. മുൻ എംപി എ. സമ്പത്തിനെയാണ് (A. Sampath) ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം നിലവിൽ പരിഗണിക്കുന്നത്.
നേരത്തെ, പി.എസ്. പ്രശാന്തിന് ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തിരുന്നു. എന്നാൽ, സ്വർണ്ണപ്പാളി കേസിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനങ്ങളും അന്വേഷണം നിലവിലെ ബോർഡിലേക്കും നീളാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുമാണ് സിപിഎമ്മിന്റെ നിലപാട് മാറ്റാൻ കാരണം.
ബോർഡിന്റെ കാലാവധി ഈ മാസം 13-ന് അവസാനിക്കുംബോർഡിന്റെ കാലാവധി ഈ മാസം 13-ന് അവസാനിക്കും. മണ്ഡലകാലം നവംബർ 17-ന് തുടങ്ങാനിരിക്കെ, അതിനു മുൻപായി പുതിയ ബോർഡിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനാണ് സർക്കാർ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവിലുണ്ടെങ്കിൽ, അടിയന്തര സാഹചര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തി പുതിയ ബോർഡ് തിരഞ്ഞെടുപ്പിന് അനുമതി വാങ്ങിയെടുക്കാനാണ് സർക്കാർ നീക്കം.
മറ്റംഗങ്ങളെ തീരുമാനിച്ചുദേവസ്വം ബോർഡിലേക്കുള്ള സിപിഐ (CPI) അംഗത്തെ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന കൗൺസിൽ അംഗമായ വിളപ്പിൽ രാധാകൃഷ്ണനാണ് സിപിഐ പ്രതിനിധിയായി ബോർഡിലെത്തുക.
നിലവിലെ ബോർഡിന്റെ കാലാവധി നീട്ടാനുള്ള നീക്കത്തിൽനിന്ന് സ്വർണ്ണപ്പാളി കവർച്ചയിലെ അന്വേഷണ സാധ്യത കാരണം സർക്കാർ പിന്മാറിയതായി റിപ്പോർട്ടുണ്ടായിരുന്നു. നിയമസഭയിലെ ഹിന്ദു അംഗങ്ങളാണ് ദേവസ്വം ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. കമ്മീഷന്റെ അനുമതി ലഭിച്ചാൽ വേഗത്തിൽ പുതിയ ബോർഡിന് അധികാരമേൽക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്.

