ഷിക്കാഗോ: അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നംപടവിൽ എബ്രഹാം – ലാലി ദമ്പതികളുടെ മകൾ മീരയ്ക്കാണ് വെടിയേറ്റത്. 32 കാരിയായ മീര ഗർഭിണിയായിരുന്നു.
കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഭർത്താവ് അമൽ റെജി മീരയെ വെടി വയ്ക്കുകയായിരുന്നു. അമൽ റെജി ഏറ്റുമാനൂർ പഴയമ്പള്ളി സ്വദേശിയാണ്. ഇയാളെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു.
മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു. നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കൾക്കു ലഭിച്ച വിവരം.
അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിൽ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.
- വയനാട്; ആദ്യഘട്ട ഗുണഭോക്തൃപട്ടികയിലെ 178 പേര് ടൗണ്‍ഷിപ്പിലെ വീടുകള്‍ തിരഞ്ഞെടുത്തു

- പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൂൻസർ അറസ്റ്റിൽ

- സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നാളെ പണിമുടക്കിലേക്ക്

- സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഒ പനീര്‍സെല്‍വം; തമിഴ്നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍

- ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്നുവച്ച സംഭവം; വണ്ടാനം മെഡിക്കൽ കോളേജിലേക്ക് രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധം ശക്തം


