മോർഫിംഗ് കേസിൽ അറസ്റ്റിലായ കോളേജ് വിദ്യാർത്ഥി ശ്രീഹരി ബന്ധുക്കളുടെ അടക്കം ഫോട്ടോകൾ മോർഫ് ചെയ്തു

insight kerala

കൊച്ചി : മോർഫിംഗ് കേസിൽ അറസ്റ്റിലായ കോളേജ് വിദ്യാർത്ഥി
ശ്രീഹരി ബന്ധുക്കളുടെ അടക്കം ഫോട്ടോകൾ മോർഫ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തൽ.
കൊച്ചി സിറ്റി കമ്മീഷണർ കാളിരാജ് മഹേഷ്‌ കുമാർ ഇക്കാര്യം സ്ഥിരീകരിച്ചു.

കൂടുതൽ പേരെ കുറിച്ച് അന്വേഷണം നടത്തുകയാണ്.
ടെലഗ്രാം വഴിയാണ് പ്രചരിപ്പിച്ചത്. അതേസമയം ഏത് ആപ്പ് വഴിയാണ് മോർഫിങ് നടത്തിയതെന്ന് പരിശോധിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മോർഫിംഗ് കേസ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതി ശ്രീഹരി ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്. ശ്രീഹരിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് ആലോചിക്കുന്നുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും ദൃശ്യങ്ങളും ഫോട്ടോകളും വ്യാജമായി നിർമ്മിച്ച് പണം വാങ്ങി വിറ്റതിനാണ് ശ്രീഹരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Share This Article