‘സ്വയം പരിശോധിക്കേണ്ട പോരായ്മകൾ പാർട്ടിക്ക് അകത്ത് ഉണ്ടായിട്ടുണ്ട്’; പി ജയരാജൻ

insight kerala

തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് പി ജയരാജൻ. സ്വയം പരിശോധിക്കേണ്ട പോരായ്മകൾ പാർട്ടിക്ക് അകത്ത് ഉണ്ടായിട്ടുണ്ട്. കുറെയൊക്കെ പരിശോധിച്ചിട്ടുണ്ട്. പരസ്യമായി പറയേണ്ടത് പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും ,ഇടതുപക്ഷം ഉയർന്നു വരും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിൽ നിന്ന് വിട്ടുപോയവർ കൂടം മുട്ടുമ്പോൾ തെറിക്കുന്ന കീടങ്ങൾ പോലെയാണെന്നും, സിപിഎമ്മിന്റെ നേതാവായതുകൊണ്ടാണ് കെ കെ രാഗേഷിനെതിരെയുള്ള സൈബർ ആക്രമണമെന്നും പി ജയരാജൻ പ്രതികരിച്ചു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ് കാസ്റ്റ് പരമ്പരയിലാണ് പി ജയരാജന്റെ തുറന്നുപറച്ചിൽ.

Share This Article