എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പ്രചരിപ്പിച്ച പരസ്യകമ്പനിക്ക് 30 ലക്ഷം അനുവദിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്

insight kerala

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്വന്തം പരസ്യ ഏജന്‍സി എന്നറിയപ്പെടുന്ന മൈത്രി അഡ്വൈർടൈസിംഗ് കമ്പനിക്ക് 30.15 ലക്ഷം അനുവദിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്.

2023 നവംബര്‍ 16ന് സംഘടിപ്പിച്ച ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് പരിപാടിയുടെ മാധ്യമപ്രചാരണം സര്‍ക്കാര്‍ നടത്തിയത് മൈത്രി ഏജന്‍സി വഴിയായിരുന്നു. 24.58 ലക്ഷത്തിനായിരുന്നു പത്ര പരസ്യം നല്‍കിയത്. 5.57 ലക്ഷത്തിന് ടി വി ന്യൂസ് ചാനല്‍ എല്‍ ബാന്‍ഡും നല്‍കി.

ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് കൊണ്ട് ടൂറിസം രംഗത്തിന് പ്രയോജനം ഉണ്ടായില്ലെങ്കിലും ഖജനാവില്‍ നിന്ന് പല വകയില്‍ ലക്ഷങ്ങള്‍ ചോര്‍ന്നു. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും, ഉറപ്പാണ് എല്‍.ഡി.എഫ് എന്നി മുദ്രാവാക്യങ്ങള്‍ എല്‍.ഡി.എഫിന് സമ്മാനിച്ച പരസ്യ ഏജന്‍സിയാണ് മൈത്രി അഡ്വര്‍ട്ടൈസിംഗ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പിണറായിയുടെ ഏറ്റവും പ്രിയപ്പെട്ട പരസ്യ ഏജന്‍സി എന്ന രീതിയില്‍ വളര്‍ന്ന മൈത്രിക്ക് കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വഴി 2016 ന് ശേഷം ലഭിച്ചത് കോടികളുടെ പ്രവൃത്തികളാണ്.

Share This Article