റാ​ഗിങ്ങിന്റെ പേരിൽ മർദ്ദനം ; കോഴിക്കോടും SFIക്കെതിര പരാതി

insight kerala

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിലും വിദ്യാർത്ഥിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചതായി പരാതി. കൊയിലാണ്ടി ആർ ശങ്കർ എസ്എൻഡിപി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി അമലിനാണ് മർദനമേറ്റത്.

റാഗിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 25 ഓളം എസ്എഫ്‌ഐക്കാർ ചേർന്ന് മർദിച്ചുവെന്ന് അമൽ ആരോപിക്കുന്നു. മകൻ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ശേഷമാണ് മർദനമാണെന്ന വിവരം പുറത്തറിഞ്ഞതെന്നും കുടുംബം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മർദനമുണ്ടായത്. ആദ്യം കോളജിനുള്ളിൽ വെച്ചും പിന്നീട് പുറത്ത് വെച്ചുമാണ് മർദിച്ചത്. മൂക്കിനും മുഖത്തിനും ഗുരതരമായി പരിക്കേറ്റ അമലിനെ എസ്.എഫ്.ഐ പ്രവർത്തകർ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കപകടത്തിൽ പരിക്കേറ്റതാണെന്നാണ് എസ്.എഫ്.ഐ എസ്.എഫ്.ഐ പ്രവർത്തകർ ഡോക്ടർമാരോട് പറഞ്ഞതെന്നും പരാതിയിലുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇന്നലെയാണ് മർദനത്തെക്കുറിച്ച് പരാതി ലഭിച്ചതെന്നും അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും കോളജ് അധികൃതർ അറിയിച്ചു.

Share This Article